Posts

ശുഭയാത്ര

ചിലർ അങ്ങനെയാണ് .  ഒന്നും തുറന്നു പറയാറില്ല. അവരുടെ നിഴലിൽ നിന്നും നിശബ്ദതയിൽ നിന്നും നമ്മൾ ഊഹിച്ചെടുക്കണം . ഡ്രൈവറുടെ മൗനത്തിൽ നിന്ന് എന്തോ മനസ്സിലായിട്ടെന്നവണ്ണം   കണ്ടക്ടർ ആ പ്രഖ്യാപനം നടത്തി . ബസ്സ് ബ്രേക്ക് ഡൌൺ ആണ് .   മറ്റൊരു ബസ്സ് വരുന്നത് വരെ നിൽകേണ്ടവർക്കു നിൽക്കാം അല്ലെങ്കിൽ അര കിലോമീറ്റര് നടന്നാൽ   അത് വഴി വരുന്ന മറ്റു   ബസ്സുകളിൽ കയറിക്കൂടാം . തീരുമാനം നിങ്ങളുടേതാണ് എന്ന മട്ടിൽ അയാൾ ബസ്സിൽ നിന്ന് ഇറങ്ങി നിന്നു . മുമ്പ് പല തവണ ഇത് വഴി വന്നിട്ടുള്ളതിനാൽ അറിയാം ആ   അര കിലോ മീറ്റർ ഒരു വലിയ കയറ്റമാണ്എന്ന്.   യാത്രാ തടസ്സങ്ങൾ കണ്ടു ശീലമായ ഭൂരിപക്ഷം യാത്രികരും   കാൽനട യാത്ര തുടങ്ങി ക്കഴിഞ്ഞിരുന്നു. ബസ്സിൽ ഉണ്ടായിരുന്ന   ഒരേ   ഒരു   യാത്രിക എന്ന " പരിഗണ"   തന്നത് കണ്ടക്ടർ മാത്രമായിരുന്നു .   ഇടയ്ക്കിടെ കണ്ണുകളോടിച്ചു അയാളതിനായി മത്സരിക്കുന്ന പോലെ തോന്നി.   .   തമിഴ് ചുവയുള്ള   ഇംഗ്ലീഷുമായി   ഗോൾഡൻ ഫ്രെയിം ഉള്ള കണ്ണട വച്ച ഒരാൾ സർക്കാർ സംവിധാനങ്ങളെ   ആവർത്തിച്ചു കുറ്റപ്പെടുത്തുന്നതു കണ്ടപ്പോൾ അനിഷ്ടം   ത

യുവർ ഹോണർ

"എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്...." ആമിന ശബ്ദമടക്കി പാടി . വിശാലമായ വീടിനുള്ളിൽ ഓരോ ഫർണിച്ചറിലും   തൊട്ടും തലോടിയും മൃദുവായി താളമടി ച്ചും   അവർ ആസ്വദിച്ചു . സ്വപ്നത്തിൽ പോലുംചിന്തിച്ചിട്ടില്ലാത്ത   ഒരു സാമ്രാജ്യത്തിൽ   ഒരേകാധിപതിയുടെ   ചിരിയുമായി   ആമിന   കറങ്ങി നടന്നു. കണ്ടു. എല്ലാം യാഥാർഥ്യമാണെന്നു ബോധ്യമാകാൻ കൈവെള്ളയിൽ ഇടക്കിടെ നുള്ളിനോക്കേണ്ട ആവശ്യകത ഉണ്ടായിരുന്നില്ല , വാട്സപ്പിലെ   ഓഡിയോ   മെസ്സേജ് മാത്രം മതിയായിരുന്നു : "   ചാർളി വണ്ടി കൊണ്ട് വരും. നീ ഒന്നും ആലോചിക്കേണ്ട നല്ലൊരവസരമാണ്. കഴിഞ്ഞ തവണ മാതിരി ചീള് കേസ് അല്ല ഇത്. മക്കൾ നാലു പേരും വിദേശത്താണ്. എല്ലാം നിന്റെ മാത്രം കൺട്രോളിൽ സംസാര ശേഷി തീരെ  പോയതിനാൽ  നീ കൊടുക്കുന്നത് എന്തും കിളവൻ അമൃത് പോലെ തിന്നും. പക്ഷെ.....സംസാര ശേഷി കുറച്ചധികം ഉള്ളതിനാൽ ആമിനാ മാസാമാസം എന്റെ വീതം മുടങ്ങാതെ  കിട്ടിയില്ലെങ്കിൽ നീ വിവരം അറിയും. തീർച്ച". ആമിന അത് ഇടയ്ക്കിടെ ഇട്ടു കേട്ട് രസിച്ചു.. റാഷിദിക്ക, അവിചാരിതമായി കണ്ടുമുട്ടി പിന്നീട് തന്റെ  ഉറ്റസുഹൃത്തും, ഇക്കയും, ഉപ്പയും, ഉമ്മയും എല്ലാമായി മ